Latest NewsIndia

ആന്ധ്രയിൽ സുപ്രധാന പദവികളില്‍ ജഗന്റെ കുടുംബാധിപത്യം : ഗുരുതരമായ ആരോപണങ്ങൾ

ഇങ്ങനെയുള്ള ഒരു കുടുംബത്തിൽ നിന്ന് ഹൈന്ദവ ക്ഷേത്രത്തിന്റെ പരമോന്നത അധികാരം നൽകിയതിനെതിരെ ആരോപണങ്ങൾ ശക്തമാണ്.

അമരാവതി/തിരുപ്പതി: ആന്ധ്രാപ്രദേശില്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലയുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെ സുപ്രധാന പദവികളില്‍ കുടുംബാധിപത്യമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് ബോർഡിന്റെ ചെയർമാനായി തന്റെ അമ്മാവന്‍ വൈ.വി സുബ്ബ റെഡ്ഡിയെ നിയമിച്ചുകൊണ്ടാണ് ജഗൻ ഭരണ പരിഷ്‌കാരങ്ങൾ നടത്തുന്നത്.

ഇതിനെതിരെ കടുത്ത എതിർപ്പുകളാണ് സംസ്ഥാനത്തുയരുന്നത്. ക്രിസ്ത്യൻ മതപരിവർത്തന കുടുംബമാണ് വൈ എസ് രാജശേഖർ റെഡ്ഢിയുടെത്. ഇങ്ങനെയുള്ള ഒരു കുടുംബത്തിൽ നിന്ന് ഹൈന്ദവ ക്ഷേത്രത്തിന്റെ പരമോന്നത അധികാരം നൽകിയതിനെതിരെ ആരോപണങ്ങൾ ശക്തമാണ്. പാര്‍ട്ടി മുന്‍ എം.പിയാണ് സുബ്ബറെഡ്ഡി . ബോര്‍ഡിലെ മറ്റ് അംഗങ്ങളെ വൈകാതെ നിയമിക്കുമെന്ന് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

സുബ്ബറെഡ്ഡി ശനിയാഴ്ച ചുമതലയേറ്റു. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതോടെ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.ഡി.പി നേതാവ് പുട്ട സുധാകര്‍ യാദവ് വ്യാഴാഴ്ച രാജിവെച്ചിരുന്നു. ജഗന്‍ മോഹന്‍ അധികാരം പിടിച്ചെടുത്തതോടെ ബോര്‍ഡിലെ 10 അംഗങ്ങള്‍ സ്വമേധയാ രാജിവച്ചിരുന്നു. എക്‌സ്-ഒഫീഷ്യോ അംഗങ്ങളായ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ബോര്‍ഡില്‍ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button