CinemaLatest NewsEntertainment

ഫുട്‍ബോള്‍ പശ്ചാത്തലമായി പുതിയ മറാത്തി സിനിമ അണിയറയിൽ; “മണ്‍സൂണ്‍ ഫുട്‍ബോള്‍”

മുംബൈ: ഒട്ടേറെ ചിത്രങ്ങളാണ് സ്‍പോര്‍ട്‍സ് ജീവചരിത്ര സിനിമകളായും സാങ്കല്‍പ്പിക കഥകളായും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഫുട്‍ബോള്‍ പശ്ചാത്തലമായി ഒരു പുതിയ സിനിമ വരികയാണ്. മണ്‍സൂണ്‍ ഫുട്‍ബോള്‍ എന്ന മറാത്തി സിനിമയമാണ് അണിയറയില്‍  ഒരുങ്ങുന്നത്. മിലിന്റ് ഉകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‍പോര്‍ട്‍സ് സിനിമകള്‍ക്ക് ആരാധകര്‍ കൂടിവരുന്നതായി കാണുന്നു.

 ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ വെളളിത്തിരയില്‍ എത്തിയ സാഗരികയാണ്  ഈ ചി ത്രത്തില്‍ നായികയായി എത്തുന്നത്. സ്‍പോര്‍ട്‍സ് ഷൂവും സാരിയും ധരിച്ച് ഫുട്ബോള്‍ മൈതാനത്ത് നില്‍ക്കുന്ന സാഗരികയാണ് പോസ്റ്ററില്‍ ഉള്ളത്. വനിതാ ഫുട്ബോള്‍ ലോകകപ്പിന് ആശംസകള്‍ നേരുകയാണ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button