Latest NewsIndia

മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണി : ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മൊബൈല്‍ ടവറുകള്‍ കാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന ആരോപണത്തിന് കഴമ്പില്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ ഗോപാല്‍നഗറില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെഅവിടുത്തെ ഹൗസിങ് വെല്‍ഫയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ജയന്ത് നാഥാണ് ഹര്‍ജി പരിഗണിച്ചത്.മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതും ടവറില്‍നിന്ന് തരംഗങ്ങള്‍ പുറന്തള്ളുന്നതും മനുഷ്യജീവന് ഭീഷണിയാണെന്നത് തെളിയിക്കാനാവശ്യമായ ശാസ്ത്രീയമായ ഒരു വിവരങ്ങളുമില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ഹര്‍ജിക്കാര്‍ക്ക് ഇത്തരം വിവരങ്ങള്‍ സമര്‍പ്പിക്കാനായില്ലെന്നും അതിനാല്‍ഹര്‍ജിയില്‍ കഴമ്പല്ലെന്നുംകോടതി ചൂണ്ടിക്കാട്ടി.നേരത്തെ ഗോപാല്‍നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചുമായി ജസ്റ്റിസ് ജയന്ത് നാഥ് ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായായിരുന്നു അദ്ദേഹം ഡിവിഷന്‍ ബെഞ്ചിനെ ആശ്രയിച്ചത്. തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതായി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button