Latest NewsIndia

യോഗ പാഠ്യവിഷയമാക്കാന്‍ ഒരുങ്ങി നേപ്പാള്‍

ജനക്പുര്‍: നേപ്പാള്‍ യോഗ പാഠ്യവിഷയമാക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങിൽ നേപ്പാള്‍ വിദ്യാഭ്യാസമന്ത്രി ഗിരീരാജ് മാണി പോഹ്റലാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസരംഗം കൂടുതല്‍ ക്രിയാത്മകമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുകയുണ്ടായി.

അഞ്ചാമത് യോഗാ ദിനമാണ് ഇന്ത്യ ഇത്തവണ ആഘോഷിച്ചത്. 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി യോഗയെ അന്താരാഷ്ട്ര സമൂഹം തന്നെ അംഗീകരിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button