Latest NewsKeralaIndia

ബിനോയിയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

ജഡ്ജി അവധിയായതിനാലണ് ഉത്തരവ് പറയുന്നത് മാറ്റിയത്

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് ഇന്നില്ല. ബിനോയയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം 27-ന് പ്രസ്താവിക്കുമെന്ന് മുംബൈ സെഷന്‍സ് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലണ് ഉത്തരവ് പറയുന്നത് മാറ്റിയത്.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് എട്ടു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സറുമായിരുന്ന യുവതി മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇവരുടെ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും യുവതി ആരോപിക്കുന്നു. ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പോലീസ് മുന്നോട്ട് പോയപ്പോഴാണ് ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. അതേസമയം ജാമ്യേപേക്ഷയില്‍ ഉത്തരവ് ഉണ്ടാകും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close