Latest NewsInternational

ഇത്യോപ്യ; അംഹാരയിലെ പ്രസിഡന്റ് അംബാച്യു മെകൊനെനും അദ്ദേഹത്തിന്റെ ഉപദേശകനും അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടു

ഇത്യോപ്യ: അംഹാരയിലെ പ്രസിഡന്റ് അംബാച്യു മെകൊനെനും അദ്ദേഹത്തിന്റെ ഉപദേശകനും അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടു. വടക്കൻ ഇത്യോപ്യൻ സ്വയംഭരണ മേഖലയിലാണ് സംഭവം നടന്നത്. മറ്റൊരു സംഭവത്തിൽ അംഗരക്ഷകന്റെ വെടിയേറ്റ് ഇത്യോപ്യൻ സൈനിക മേധാവി സിയർ മെകൊനെൻ കൊല്ലപ്പെട്ടു.

അംഹാര പ്രസിഡന്റിനും സഹപ്രവർത്തകർക്കും വെടിയേറ്റത് പ്രാദേശിക സൈനിക മേധാവി അസമിന്യു സിഗെ നേതൃത്വം കൊടുത്ത അട്ടിമറിശ്രമത്തിലാണ്. ഇത് ഇത്യോപ്യൻ പ്രസിഡന്റ് അഭി അഹമ്മദിന്റെ ഓഫിസ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് അക്രമം. അട്ടിമറിക്കു നേതൃത്വം നൽകിയ അസമിന്യു ഒളിവിലാണ്.

ദേശീയ സുരക്ഷാ സേനയുടെ തലവൻ സിയർ മെകൊനെനു നേരെ കുറച്ചു മണിക്കൂറുകൾക്കുശേഷമാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ മുൻ ജനറലും അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. വെടിയുതിർത്ത അംഗരക്ഷകനെ അറസ്റ്റ് ചെയ്തു. 2 ആക്രമണങ്ങൾക്കും പരസ്പരബന്ധമുണ്ടോ എന്നു വ്യക്തമല്ലെന്നു പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

ശനി വൈകുന്നേരം മുതൽ രാജ്യത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കയാണ്. രാജ്യത്ത് ഒന്നാമതുള്ള ഒറോമോ വംശക്കാരനായ അഭി അഹമ്മദ് 2018 ഏപ്രിലിലാണ് അധികാരത്തിലെത്തിയത്. അദ്ദേഹം കൊണ്ടുവരുന്ന പരിഷ്കരണങ്ങളോട് എതിർ വിഭാഗത്തിൽ പെട്ട അംഹാര വംശത്തിനു കടുത്ത എതിർപ്പുണ്ട്. ഇതു പലപ്പോഴും ഇരുകൂട്ടരും തമ്മിലുള്ള വംശീയ സംഘട്ടനങ്ങൾക്കു കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button