Latest NewsInternational

14 ഐഎസ് ഭീകരരെ സംയുക്ത സേന വധിച്ചു

2017 ഡിസംബറില്‍ ഐഎസ് ഭികരരെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്തതായി ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കിര്‍കുക്: ഇറാഖി കൗണ്ടര്‍-ടെററിസം സര്‍വീസും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ 14 ഐഎസ് ഭീകരരെ വധിച്ചു. ഇറഖിന്റെ വടക്കന്‍ മേഖലയിലുള്ള കിര്‍കുകിലാണ് ഭീകരര്‍ക്കെതിരെ സൈനിക നടപടിയുണ്ടായത്. 2017 ഡിസംബറില്‍ ഐഎസ് ഭികരരെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്തതായി ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഏതാനും ചില ഭീകരര്‍ ഇപ്പോഴും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുകയും സുരക്ഷാ സേനക്കെതിരെ തുടര്‍ച്ചയായി ഗറില്ല ആക്രമണം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയോട് ചേര്‍ന്നു കൊണ്ടുള്ള ഭീകര വിരുദ്ധ നടപടിക്ക് ഇറാഖ് നേതൃത്വം നല്‍കിയത്.ഇറാഖില്‍ അവശേഷിക്കുന്ന ഐഎസ് ഭീകരരെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാഖ്-അമേരിക്ക സംയുക്ത സേന ഓപ്പറേഷന്‍ നടത്തിയത്.

ബാഗ്ദാദില്‍ നിന്ന് 250 കിലോ മീറ്റര്‍ മാത്രം അകലെയാണ് കിര്‍കുക് സ്ഥിതി ചെയ്യുന്നത്. ഭീകരര്‍ കൊല്ലപ്പെട്ട വിവരം സംയുക്ത സേന മേധാവിയുടെ മാധ്യമ വിഭാഗം ഓഫീസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button