KeralaLatest News

ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കോടിയേരിയുടെ പ്രതികരണം പുറത്ത് : തന്റെ ഭാര്യ മുംബൈയിലേയ്ക്ക് പോയത് എന്തിനു വേണ്ടിയെന്നും കോടിയേരി വെളിപ്പെടുത്തി

തിരുവനന്തപുരം : ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കോടിയേരിയുടെ പ്രതികരണം പുറത്ത് . തന്റെ ഭാര്യ മുംബൈയിലേയ്ക്ക് പോയത് എന്തിനു വേണ്ടിയെന്നും കോടിയേരി വെളിപ്പെടുത്തി. അതേസമയം, ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഭാര്യ മുംബൈയില്‍ പോയത് കേസിന്റെ നിജസ്ഥിതി അറിയാനും ബിനോയിയുടെ അമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുമാണെന്നു കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പരാതി സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ബിനോയ് നിഷേധിച്ചു. യുവതി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്നാണ് പറഞ്ഞത്. സത്യം എന്താണെന്ന് കോടതി തീരുമാനിക്കട്ടെയെന്നും
കോടിയേരി പറഞ്ഞു. പീഡനപരാതി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമിതി ഈ കാര്യം ചര്‍ച്ച ചെയ്തില്ല. ബിനോയിയെ സഹായിക്കില്ലെന്നും തനിക്ക് ബോധ്യമുള്ള കാര്യമല്ല ഇതെന്നും കോടിയേരി സമിതിയെ ബോധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button