Latest NewsIndia

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം: ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഒവൈസി

ന്യൂ​ഡ​ല്‍​ഹി: ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജാ​ര്‍​ഖ​ണ്ഡി​ല്‍ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ്ദ​ന​ത്തെ തുടര്‍ന്ന് മുസ്ലീം യുവാവ് മരിച്ച സംഭവത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി എം​പി. ബിജെപിയും ആര്‍എസ്എസും മു​സ്ലിം​ക​ള്‍​ക്കെ​തി​രാ​യ മ​നോ​ഭാ​വം സൃ​ഷ്ടി​ച്ച​തി​നാ​ല്‍ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ്ദ​ന​ങ്ങ​ള്‍ അ​വ​സാ​നി​ക്കാന്‍ പോകുന്നില്ലെന്ന് ഒവൈസി പറഞ്ഞു.

മു​സ്ലിം​ക​ള്‍ തീ​വ്ര​വാ​ദി​ക​ളും ദേ​ശ​വി​രു​ദ്ധ​രും പ​ശു​വി​നെ കൊ​ല്ലു​ന്ന​വ​രു​മാ​ണെ​ന്ന മ​നോ​ഭാ​വം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ അ​വ​ര്‍ വി​ജ​യി​ച്ചു​ എന്നും ഒവൈസി പറഞ്ഞ. കഴിഞ്ഞ ദിവസമാണ് ജാ​ര്‍​ഖ​ണ്ഡി​ലെ ഖ​ര്‍​സ​വാ​ന്‍ ജി​ല്ല​യി​ല്‍ ത​ബ്രി​സ് അ​ന്‍​സാ​രി എ​ന്ന യു​വാ​വി​നെ ആ​ള്‍​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button