KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ​ട്രെയി​നു​ക​ള്‍​ക്ക് താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​വും സ​മ​യ​മാ​റ്റ​വും ഏ​ര്‍​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​പാ​ത ന​വീ​ക​ര​ണ​ജോ​ലികൾ നടക്കുന്നതിനാൽ കൊ​ല്ലം -തി​രു​വ​ന​ന്ത​പു​രം സെ​ക്ഷ​നി​ല്‍ ട്രെയി​നു​ക​ള്‍​ക്ക് താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​വും സ​മ​യ​മാ​റ്റ​വും ഏ​ര്‍​പ്പെ​ടു​ത്തിയെന്നു ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ജൂ​ണ്‍ 26, 28, 29, 30, ജു​ലൈ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ചെ​ന്നൈ എ​ഗ്മോ​റി​ല്‍​നി​ന്നു പു​റ​പ്പെ​ടേ​ണ്ട ചെ​ന്നൈ എ​ഗ്മോ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 16127) തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ര്‍​വീ​സ് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കും. പ​ക​രം ഒ​രു പ്ര​ത്യേ​ക പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ചെ​ന്നൈ എ​ഗ്മോ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സി​ന്‍റെ ട്രെ​യി​ന്‍ ന​ന്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ അ​തേ സ്റ്റോ​പ്പു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നിന്നും ഈ ദിവസങ്ങളിൽ സർവീസ് നടത്തും.

പു​ന​ക്ര​മീ​ക​രി​ച്ച ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളുടെ വിവരങ്ങൾ ചുവടെ :

കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ് ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (ന​ന്പ​ര്‍, 22114) തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ചൊ​വ്വാ​ഴ്ച​ക​ളി​ലും കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു രാ​ത്രി 12.35-ന് ​പു​റ​പ്പെ​ടു​ന്ന​തി​നു​പ​ക​രം ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് വൈ​കി പു​ല​ര്‍​ച്ചെ 1.55-നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. ജൂ​ണ്‍ 27, ജൂ​ലൈ ഒ​ന്ന്, നാ​ല് ദി​വ​സ​ങ്ങ​ളിലായിരിക്കും ഈ മാറ്റമുണ്ടാവുക.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ പ്ര​തി​വാ​ര സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 22653) തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ചൊ​വ്വാ​ഴ്ച​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു രാ​ത്രി 12.30-ന് ​പു​റ​പ്പെ​ടു​ന്ന​തി​നു​പ​ക​രം ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് വൈ​കി പു​ല​ര്‍​ച്ചെ 1.50-നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക ജൂ​ണ്‍ 29, ജൂ​ലൈ ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും ഈ ​മാ​റ്റം.

Tags

Post Your Comments

Related Articles


Back to top button
Close
Close