Latest NewsInternational

39 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 39ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്.

ഓസ്ട്രേലിയക്കായി ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് സെഞ്ചുറി നേടി. 115 പന്തില്‍ 100 റണ്‍സ് എടുത്ത ഫിഞ്ചിനെ ജോഫ്ര ആര്‍ച്ചര്‍ ക്രിസ് വോക്സിന്റെ കൈകളില്‍ എത്തിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. 61 പന്തില്‍ 53 റണ്‍സ് എടുത്ത വാര്‍ണറെ മോയിന്‍ അലി പുറത്താക്കി. 29 പന്തില്‍ 23 റണ്‍സ് എടുത്ത ഉസ്മാന്‍ ഖവാജയെ ബെന്‍ സ്റ്റോക് പുറത്താക്കി.ഗ്ലെന്‍ മാക്സ്വെല്‍ 12 റണ്‍സ് എടുത്ത് പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button