Latest NewsInternational

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് വ​ര്‍​ഷി​ച്ച​തെന്ന് കരുതുന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു

ബ​ര്‍​ലി​ന്‍: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് വ​ര്‍​ഷി​ച്ച​തെന്ന് ക​രു​തു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റിച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ലിം​ബ​ര്‍​ഗി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇവിടെ ഭീമാകാരമായ കുഴി രൂപപ്പെട്ടു. പ​ത്ത് മീ​റ്റ​ര്‍ വ്യാ​സ​വും നാ​ല് മീ​റ്റ​ര്‍ ആ​ഴ​വു​മു​ള്ള കു​ഴി​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നു ചെ​റി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യും റിപ്പോർട്ടുണ്ട്. ​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്ത് വി​മാ​നം വ​ര്‍​ഷി​ച്ച ബോം​ബാ​യി​രി​ക്കാം ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​ക​ദേ​ശം 250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബോം​ബാ​യി​രി​ക്കാം പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നാ​ണ് സ്ഥ​ലം പ​രി​ശോ​ധി​ച്ച വി​ദ​ഗ്ധ​ര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button