CricketLatest News

കീപ്പിംഗില്‍ പിഴച്ച് പുതിയ ധോണി; ഖവാജയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ബട്‌ലര്‍

പുതിയ ധോണിയെന്ന് അറിയപ്പെട്ടുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന്‍ ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബട്‌ലര്‍. ഇന്ന് നിര്‍ണ്ണായകമായ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ എതിര്‍ ടീമിനെതിരെയുള്ള ഒരവസരമാണ് ബട്‌ലര്‍ നഷ്ടപ്പെടുത്തിയത്.

ആദില്‍ റഷീദിന്റെ ബൗളിംഗില്‍ 9 റണ്‍സ് നേടി ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാന്‍ ഖവാജയെ സ്റ്റംപ് ചെയ്ത് പുറത്താക്കുവാനുള്ള അവസരമാണ് ബട്‌ലര്‍ നഷ്ടപ്പെടുത്തിയത്. ഈ പിഴവ് എത്രത്തോളം ഇംഗ്ലണ്ടിനെതിരെ തിരിയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. 31 ഓവറുകള്‍ പിന്നിടുമ്‌ബോള്‍ ഖവാജ 20 റണ്‍സ് നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. താരത്തിനെ വലിയ സ്‌കോറിലെത്തുന്നതിന് മുമ്പ് പുറത്താക്കിയില്ലെങ്കില്‍ ഇംഗ്ലണ്ടും ജോസ് ബട്‌ലറും വലിയ വില കൊടുക്കേണ്ടി വരും.

Tags

Post Your Comments

Related Articles


Back to top button
Close
Close