India

അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ ദേശീയ മീശയാകുമോ..ആക്കണമെന്ന് കോണ്‍ഗ്രസ്

പാക് സൈന്യം വിട്ടയച്ച വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ അനുകരിച്ച് മീശ വച്ചാണ് രാജ്യസ്‌നേഹികളില്‍ ചിലര്‍ അദ്ദേഹത്തിനോടുള്ള സ്‌നേഹവും ആദരവുമൊക്കെ പ്രകടിപ്പിച്ചത്. ഇപ്പോള്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ വീണ്ടും വാര്‍ത്തയാകുന്നു.

അഭിനന്ദന്‍ വര്‍ത്തമാന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി അദ്ദേഹത്തിന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. രാഷട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് ഇക്കാര്യം പരാമര്‍ശിച്ചത്. എന്തായാലും അധിര്‍ ചൗധരിയുടെ വാക്കുകള്‍ പാര്‍ലമെന്റ് ശ്രദ്ധിക്കുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തു.

ടുജി, കല്‍ക്കരി കുംഭകോണത്തില്‍ വലിയ ആരോപണം ഉന്നയിച്ച ബിജെപി അഴിമതിയില്‍ ആരെയെങ്കിലും പിടികൂടിയോ എന്നും അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയേയും രാഹുലിനെയും കള്ളന്‍മാര്‍ എന്നാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. അവരെ തുറുങ്കലില്‍ അടയ്ക്കാന്‍ സാധിച്ചോ എന്നും എങ്ങനെയാണ് അവരിപ്പോള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button