KeralaLatest News

മലപ്പുറം ജില്ലാ വിഭജനം: സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന നിയമസഭയിലെ യുഎന്‍എ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയുമായി സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ ജില്ലാ രൂപീകരണം ശാസ്ത്രീയ സമീപനമല്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

സമാന ആവശ്യവുമായി നേരത്തേയും യു.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു.

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഇതോടെയാണ് ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button