CricketLatest News

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ചുവട് പിഴയ്ക്കുന്നു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ചുവടുപിഴയ്ക്കുന്നു. 15 ഓവറിന് മുന്‍പ് തന്നെ നാല് വിക്കറ്റുകളാണ്‌ നഷ്ടമായത്. പതിനാലാം ഓവറില്‍ നാലാം വിക്കറ്റ് വീഴുമ്പോൾ 53 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണര്‍ ജയിംസ് വിന്‍സിനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. പിന്നീട് ഒന്‍പത് പന്തില്‍ എട്ട് റണ്‍സ് എടുത്ത ജോ റൂട്ട് പുറത്തായി. ഓയിന്‍ മോര്‍ഗന്‍ 4 റണ്‍സ് എടുത്ത് പുറത്തായി. 27 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് നാലാമതായി പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button