NewsIndia

തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നുള്ള നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അംബിക കൃഷ്ണയും ബിജെപി പാളയത്തിലേക്ക്

വിജയവാഡ: തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നുള്ള നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അംബിക കൃഷ്ണയും ബിജെപിയിൽ ചേർന്നു. അംബിക കൃഷ്ണ ടിഡിപിയുടെ എല്ലൂരിൽ നിന്നുള്ള എം എൽ എ ആണ്.

175 അംഗങ്ങള്‍ ഉള്ള സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിയ്ക്കുള്ളത്. ഇതില്‍ 14 പേര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അതിനിടെ, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയും 10 ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ വില്‍സണ്‍ ചംപ്രമാരി, സൗത്ത് ദിനജ്പുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലിപികാ റോയ്, ഒമ്പത് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പ്രസിഡന്റ് ഉള്‍പ്പെടെ 10 അംഗങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയിലേക്ക് മാറിയതോടെ ദിനജ്പുര്‍ ജില്ലാ പഞ്ചായത്ത് ബി.ജെ.പിയുടെ അധികാരത്തില്‍ എത്തി. ഇതോടെ ദിനജ്പുര്‍ ബംഗാളില്‍ പ്രതിപക്ഷം ഭരിക്കുന്ന ഏക ജില്ലാ പഞ്ചായത്തായി. 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 22 ജില്ലാ പഞ്ചായത്തുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു.

തൃണമൂല്‍ മുന്‍ എം.എല്‍.എയും സൗത്ത് ദിനജ്പുര്‍ യുണീറ്റ് മുന്‍ അധ്യഷനുമായ ബിപ്ലവ് മിത്രയും ബി.ജെ.പിയിലേക്ക് ചുവടുമാറിയിട്ടുണ്ട്. അടുത്തിടെയായി ബി.ജെ.പിയിലേക്ക് ചുവടുമാറിയ അഞ്ചാമത് തൃണമൂല്‍ എം.എല്‍.എയാണ് വില്‍സണ്‍. തൃണമൂല്‍ നേതാക്കളുടെ കൂട്ട ചുവടുമാറ്റം വെറും ട്രെയിലര്‍ മാത്രമാണെന്നും സിനിമ പിറകെ വരുമെന്നും നേരത്തെ പാര്‍ട്ടി വിട്ട നേതാവ് മുകുള്‍ റോള്‍ പ്രതികരിച്ചിരുന്നു

Tags

Post Your Comments

Related Articles


Back to top button
Close
Close