Latest NewsIndia

പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കോടികളുടെ കള്ളപ്പണം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് : റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കോടികളുടെ കള്ളപ്പണം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് :.റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍. ഇന്ത്യക്കാര്‍ക്ക് വിദേശത്ത് 34 ലക്ഷം കോടി രൂപ വരെ കള്ളപ്പണമുണ്ടാകാമെന്ന് കണക്ക്. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
1980 മുതല്‍ 2010 വരേയുള്ള കാലയളവില്‍ ഇന്ത്യക്കാര്‍ വിദേശത്ത് പൂഴ്ത്തിയത് 15 ലക്ഷം കോടി മുതല്‍ 34 ലക്ഷം കോടി രൂപ വരേയാകാമെന്നാണ് വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. മൂന്ന് ഏജന്‍സികളുടെ കണക്കിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.

റിയല്‍എസ്റ്റേറ്റ്, ഖനികള്‍, മരുന്നുകമ്പനികള്‍, പാന്‍മസാല, ഗുഡ്ക, പുകയില, സിനിമ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലുള്ളവരാണ് കൂടുതല്‍ കള്ളപ്പണം സ്വരൂപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍.സി.എ.ഇ.ആറിന്റെ കണക്ക് പ്രകാരം 1980 മുതല്‍ 2010 വരേയുള്ള കാലയളവില്‍ 26 ലക്ഷം കോടി മുതല്‍ 34 ലക്ഷം കോടി രൂപ വരേ വിദേശത്ത് ഇന്ത്യക്കാര്‍ സ്വരൂപിച്ചതായി പറയുന്നു. 1990 മുതല്‍ 2008- വരേയുള്ള കണക്കാണ് എന്‍.ഐ.എഫ്.എം. പറയുന്നത്. ഇതുപ്രകാരം 9.42 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്ന് വിദേശത്തെത്തിയത്.

അതേസമയം, 1997 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ജി.ഡി.പി.യുടെ 0.2 ശതമാനം മുതല്‍ 7.4 ശതമാനം വരെ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്ന് എന്‍.ഐ.പി.എഫ്.പി. പറയുന്നു. 2011 മാര്‍ച്ചിലാണ് ഇന്ത്യയിലും വിദേശത്തുമുള്ള കണക്കില്‍പ്പെടാത്ത പണത്തിന്റെ പഠനം നടത്താന്‍ മൂന്ന് സ്ഥാപനങ്ങളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടത്. വിശ്വസനീയമായ രീതിയില്‍ ഇതിന്റെ കണക്കെടുക്കുക പ്രയാസമാണെന്ന് എം. വീരപ്പമൊയ്ലി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവായി അംഗീകരിച്ച കണക്ക് ലഭിക്കാന്‍ എളുപ്പമല്ലെന്ന് മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് തന്നെ അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button