Latest NewsTechnology

പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

ജനപ്രിയ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇന്ത്യ കൂടാതെ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കായി പബ്ജി ലൈറ്റ് ബീറ്റാ പതിപ്പിനായുള്ള മുന്‍കൂര്‍ രജിസ്ട്രേഷനും ആരംഭിച്ചു. ജൂണ്‍ 20 ഏഴ് മണി മുതല്‍ ജൂലായ് നാല് ഏഴ് മണി വരെയാണ് മുൻ‌കൂർ രജിസ്‌ട്രേഷൻ ചെയ്യാനുള്ള സമയം. ബ്ജി ലൈറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും ജൂലായ് 11ന് ഇമെയില്‍ വഴി ഇവന്റ് കോഡ് അയച്ചുകൊടുക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ടൈഗര്‍ എം 416 തോക്കും ചീറ്റാ പാരച്യൂട്ട് സ്‌കിന്നും സൗജന്യമായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button