MollywoodLatest News

കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ ‘വിവേക്’ പ്രദർശിപ്പിക്കാൻ അനുമതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ ‘വിവേക്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ വിവേക് പ്രദര്‍ശിപ്പിക്കുന്നത് അവസാനദിവസമായ ശനിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു.

ചിത്രത്തിന് പ്രദർശനാനുമതി തേടി സംഘാടകർ‌ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. നിബന്ധനകൾക്ക് വിധേയമായി ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ മറ്റൊരിടത്തും പ്രദർശിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ‘വിവേക്’ പ്രദര്‍ശിപ്പിക്കുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു, സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പറഞ്ഞു. എന്നാൽ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി പ്രത്യക്ഷത്തില്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ സിനോപ്‌സിസ് സംബന്ധിച്ച് കൂടുതല്‍ പരിശോധിക്കണം എന്നാണ് മന്ത്രാലയം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button