Latest NewsEuropeInternational

കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡികൾ മൂന്നിരട്ടിയാക്കി ജി-20 രാജ്യങ്ങൾ

ജപ്പാൻ: ജി-20 രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡികൾ ഏകദേശം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ ഉദ്വമനം വെട്ടിക്കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത കൂടുതല്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ തീരുമാനവും എന്നത് ശ്രദ്ധേയമാണ്. എല്ലാ ഫോസിൽ ഇന്ധന സബ്സിഡികളും ഒഴിവാക്കുമെന്ന് പ്രധാന സാമ്പത്തിക ശക്തികളെല്ലാം ഒരു ദശകം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

വാർഷിക ജി-20 യോഗം വെള്ളിയാഴ്ച ജപ്പാനിൽ ആരംഭിക്കും. കൽക്കരിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ പ്രധാനി ജപ്പാനാണ്. എന്നാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ അബെ നിരന്തരം പറയുന്ന ഒരു കാര്യമാണ് ‘കാലാവസ്ഥാ വ്യതിയാനം എല്ലാ തലമുറകളുടെയും ജീവൻ അപകടത്തിലാക്കുകയാണ്. അതിനെതിരെ കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളുകയും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വേണം’ എന്നത്.

ഇന്ത്യയും ചൈനയും കൽക്കരിക്ക് ഏറ്റവും കൂടുതൽ സബ്‌സിഡി നൽകുന്ന രാജ്യങ്ങളാണ്. ജപ്പാൻ മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, യു.എസ് എന്നിവര്‍ തൊട്ടുപിറകെയുമുണ്ട്. കൽക്കരി പൂര്‍ണ്ണമായും ഉപേക്ഷിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് യു.കെ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഫോസിൽ ഇന്ധന ഊര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ കോടിക്കണക്കിന് പൗണ്ട് സഹായമായി നല്‍കുന്ന അവരുടെ നയത്തെ പാർലമെന്ററി റിപ്പോർട്ട് ശക്തമായി വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button