Latest NewsIndia

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഥമ ബജറ്റ് ജൂലൈ അഞ്ചിന്; പട്ടിക തയ്യാര്‍

ന്യൂ ഡൽഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഥമ ബജറ്റ് ജൂലൈ അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ഖജനാവിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന തുകയെക്കുറിച്ചുളളതാകും ബജറ്റിലെ നിര്‍ണായക പ്രഖ്യാപനം.

ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ലക്ഷ്യമായി കണ്ടിരുന്നത് 90,000 കോടി രൂപയായിരുന്നു. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിലും ലക്ഷ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കാനിടയുളള വിഹിതത്തിലും പൊതുമേഖല ഓഹരി വില്‍പ്പനയില്‍ നിന്ന് ഖജനാവിലെത്തുന്ന പണത്തിലും ഊന്നിയുളള മുന്നോട്ട് പോക്കിനാകും രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുകയെന്ന് ചുരുക്കം. ബജറ്റിന് മുന്‍പ് ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചകളില്‍ ഒന്നും ഇതുമായി ബന്ധപ്പെട്ട് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ല. കഴിഞ്ഞ ദിവസം ബജറ്റിന്‍റെ പ്രിന്‍റിങ് ആരംഭിക്കുകയും ചെയ്തു. ഓഹരി വില്‍പ്പന ലക്ഷ്യത്തില്‍ കുറവ് വരുത്തിയില്ലെങ്കില്‍ വരും നാളുകളിലും സര്‍ക്കാര്‍ നികുതി ഇതര വരുമാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായി കണക്കാക്കാം. നികുതി വരുമാനത്തില്‍ സംഭവിക്കുന്ന ഇടിവിന് പരിഹാരം കാണാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button