KeralaLatest News

ബാലഭാസ‌്കറിന്റെ മരണം; അന്വേഷണ സംഘത്തിന്റെ പരിശോധന മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച്

തിരുവനന്തപുരം : ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച‌് സംഘത്തിന്റെ പരിശോധന മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തുന്നു. ബാലഭാസ‌്കറിന്റെ കാർ അപകടത്തിൽപ്പെട്ട പള്ളിപ്പുറത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ഒരു കിലോമീറ്റർ ചുറ്റളവിലായി നടത്തിയ പരിശോധനയിൽ വിവിധ മൊബൈൽ കമ്പനികളുടെ സെൽ ഐഡികൾ ലഭിച്ചു. ഇവ മൊബൈൽ കമ്പനികൾക്ക‌ു കൈമാറും. പോലീസിന്റെ പരിശോധനയിൽ ഐഡിയുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകളുടെ നമ്പർ, ഒരോ ഫോണിലേക്കും വന്ന കോളുകൾ എന്നിവയുടെ വിവരം ലഭിക്കും. അതേ സമയം സ്വർണക്കടത്തു കേസിൽ ജയിലിലുള്ള വിഷ്ണുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ‌് അപേക്ഷ സമർപ്പിക്കുന്നത‌്.

shortlink

Related Articles

Post Your Comments

Related Articles


Back to top button