Latest NewsInternational

അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ രീതിയില്‍ വിഷാശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട് : ഉപ്പില്‍ ചേര്‍ക്കുന്നത് കാന്‍സറിന് കാരണമാകുന്ന മാരക വിഷാംശം

മുംബൈ: സാധാരണ വീടുകളില്‍ ഉപയോഗിയ്ക്കുന്ന ഉപ്പില്‍ വിഷാംശം ഇല്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഉപ്പില്‍ മാരകമായ വിഷാംശം ചേര്‍ക്കുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന പഠന റിപ്പോര്‍ട്ട്. വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ രീതിയില്‍ വിഷാശം കലര്‍ന്നിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. യു.എസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.

അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും. ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ താന്‍ ഇന്ത്യയില്‍നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്‍ഡുകള്‍ യു.എസിലെ ലാബില്‍ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു.

ഒരു കിലോ ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ്  സാധാരണഗതിയില്‍ ഇത് 0.0600 മില്ലിഗ്രാമിന് അടുത്താണുവരേണ്ടത്. എന്നാല്‍, ഇന്ത്യന്‍ ബ്രാന്‍ഡുകളിലെ പരിശോധനാഫലത്തില്‍ 1.85 മില്ലിഗ്രാം മുതല്‍ 4.71 ഗ്രാംവരെ കണ്ടെത്തി.

ഉപ്പില്‍ ചേര്‍ക്കുന്ന അയഡിന്റെ അളവും പല മുന്‍നിര ബ്രാന്‍ഡുകളിലും കൂടുതലാണ്. മാരകമായ രോഗങ്ങളാണ് ഇവ വരുത്തുന്നത്. ഫെറോസയനൈഡ് ചെറിയ തോതില്‍ ശരീരത്തില്‍ എത്തിയാലും ആരോഗ്യപ്രശ്‌നമുണ്ടാകും

പൊട്ടാസ്യം ഫെറോസയനൈഡ് ഒരു വിഷപദാര്‍ഥമാണ്. ചെറിയ തോതില്‍പോലും ഇതു കാലങ്ങളോളം ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകും. ഉപ്പില്‍ ചേര്‍ക്കുന്ന അയഡിന്‍ കുറഞ്ഞാലും കൂടിയാലും കുഴപ്പമാണ്. . കടല്‍മത്സ്യം കഴിക്കുന്നവര്‍ക്ക് അയഡിന്‍ ചേര്‍ത്ത ഉപ്പിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button