KeralaLatest News

പ്രളയ ദുരിതം: കളക്ട്രേറ്റില്‍ ശുചിമുറിക്കു സമീപം ചാക്കില്‍ കെട്ടി തള്ളിയത് 5,000 അപേക്ഷകള്‍

കാക്കനാട്: എറണാകുളം കളക്ട്രേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഹാളിനോടു ചേര്‍ന്ന ശുചിമുറിക്കു സമീപ ചാക്കിലാക്കി തള്ളിയത് പളയ ദുരിതബാധിതര്‍ അയച്ച 5000-ത്തില്‍ അധികം അപേക്ഷകള്‍. പ്രളയ ദുരിതബാധിതര്‍ തപാല്‍ വഴി അയച്ച അപേക്ഷളും അപ്പീലുകളുമാണ് 10 ചാക്കു കെട്ടുകളിലുമായി കൂട്ടിയിട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെ പേരില്# രജിസ്റ്റേഡ് അപേക്ഷകളാണ് ഭൂരിഭാഗവും. അപേക്ഷകളൊന്നും തുറന്നു പോലും നോക്കിയിട്ടില്ല. അപ്പീല്‍ നല്‍കാനുള്ള സമയം നീട്ടിയ സാഹചര്യത്തില്‍ ഇവ തുറന്നു പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും പുതിയ അപ്പീല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാനുമാണ് നിര്‍ദേശം.

നേരത്തെ പലതവണ ദുരിതബാധിതര്‍ കലക്ടറേറ്റില്‍ അപേക്ഷയും അപ്പീലുമായും എത്തിയിരുന്നു. എന്നാല്‍ സമയം വൈകി എന്ന കാരണത്താല്‍ ഇവയെല്ലാം നിരസിച്ചതോടെയാണ് പലരും തപാല്‍ വഴി അപേക്ഷകളയച്ചത്. ഇവരൊക്കെ തദ്ദേശ സ്ഥാപനങ്ങളില്‍ ക്യൂ നിന്നു വീണ്ടും അപ്പീല്‍ കൊടുക്കേണ്ട ഗതികേടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button