KeralaLatest News

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശുക്രദശയുടെ കാലം : മകന്റെ സുരക്ഷ നോക്കാതെ രാജ്യരക്ഷയ്ക്കു വേണ്ടി അങ്ങ് കാണിയ്ക്കുന്ന ആ വലിയമനസിനു മുന്നില്‍ നമിയ്ക്കുന്നു … അടിയന്തരാവസ്ഥ കുറിപ്പിനു നേരെ നിലയ്ക്കാത്ത ട്രോള്‍പ്രവാഹം

കണ്ണൂര്‍: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശുക്രദശയുടെ കാലം
..മകന്റെ സുരക്ഷ നോക്കാതെ രാജ്യരക്ഷയ്ക്കു വേണ്ടി അങ്ങ് കാണിയ്ക്കുന്ന ആ വലിയമനസിനു മുന്നില്‍ നമിയ്ക്കുന്നു … അടിയന്തരാവസ്ഥ കുറിപ്പിനു നേരെ നിലയ്ക്കാത്ത ട്രോള്‍പ്രവാഹം .അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ബോക്‌സില്‍ ട്രോളുകളും രൂക്ഷവിമര്‍ശനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

‘മകനെ കാണാതെ പോയിട്ടും രാജ്യം രക്ഷിക്കാന്‍ കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ.. അതിനിരിക്കട്ടെ കുതിരപ്പവന്‍’, ‘പാര്‍ട്ടി സെക്രട്ടറിയുടെ മകനുപോലും ഒളിവില്‍ പോകേണ്ടിവരുന്ന അവസ്ഥ, ഇതല്ലേ യഥാര്‍ഥ അടിയന്തരാവസ്ഥ’, ‘പിടികിട്ടാപ്പുള്ളിയായ മകനെ നിയമത്തിനു മുന്‍പില്‍ ഹാജരാക്കിയിട്ടുപോരേ ഈ വീരവാദം’, ‘കേരളത്തിലെ ഒരച്ഛന് മകന്‍ നഷ്ടപ്പെട്ടിട്ട് ഒരാഴ്ചയായി.. ഇവിടുത്തെ മൂരാച്ചി മാധ്യമങ്ങളൊന്നും അതു ചര്‍ച്ചയാക്കിയിയില്ല.. കാരണം, നഷ്ടപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകനെയാണ്’,’അടിയന്തരമായി വീട്ടിലെ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കൂ സാറേ…’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button