Life Style

ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍…

ചര്‍മ്മ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഇനി പണം കളയേണ്ട. അല്‍പം ഒലീവ് ഓയില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മ തിളക്കമുള്ളതാക്കാം. ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്‌ബോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്.

ഒലീവ് ഓയില്‍ ചര്‍മ്മത്തില്‍ നമ്മളെ വലക്കുന്ന പല പ്രതിസന്ധികളേയും പരിഹരിക്കാന്‍ സഹായിക്കുന്നു . ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്സിമ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

ഒന്ന്

ചര്‍മസംരക്ഷണത്തിന്റെ ഏറ്റവും നല്ലതാണ് ഒലീവ് ഓയില്‍. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

രണ്ട്

മോയ്സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ്.

മൂന്ന്

ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നാല്

ഒലീവ് ഓയിലില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

അഞ്ച്

മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ ഏറ്റവും നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും.

ആറ്

അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button