KeralaLatest News

കൺവെൻഷൻ സെന്ററിന് അനുമതി നൽകുമെന്ന് മന്ത്രി എസി മൊയ്തീൻ

കണ്ണൂർ : നഗരസഭ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതുമൂലം പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീക്കുപോക്കുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ വ്യക്തമാക്കി.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകും. നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേംബറിലെത്തി യുഡിഎഫ് പ്രതിനിധി സംഘം മന്ത്രിയെ കണ്ടിരുന്നു. ഈ സംഘത്തിനാണ് മന്ത്രി ഉറപ്പ് നൽകിയത്.ഇതുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിങ്ങ് വിഭാഗത്തിന്റെ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനുമതി നൽകുക.

ദിവസങ്ങൾക്ക് മുൻപാണ് കൊറ്റാളി സ്വദേശി സാജൻ പാറയിലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷത്തോളം നൈജീരിയയിൽ ബിസിനസ് ചെയ്തിരുന്ന സാജൻ സമ്പാദ്യം മുഴുവൻ ചിലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. സാജന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ആന്തൂരിൽ നിർമ്മിച്ച ‘പാർത്ഥ കൺവെൻഷൻ സെന്റർ’ എന്ന ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിന് നഗരസഭ അധികൃതർ അനുമതി നിഷേധിച്ചതിൽ മനംനൊന്തായിരുന്നു സാജൻ ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button