Latest NewsSex & Relationships

സെക്കന്റുകള്‍ കൊണ്ട് പ്രണയം തോന്നുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണമിതാ…

പ്രണയത്തെ പറ്റി ചിന്തിക്കാത്തവരുണ്ടാകില്ല. അതേപോലെ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുമുണ്ടാകില്ല. പ്രണയത്തെക്കുറിച്ച് എപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോഴും നമ്മളേറ്റവുമധികം കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’. അഥവാ, ഒറ്റനോട്ടത്തില്‍ തന്നെ ഒരാളുമായി പ്രണയത്തിലാകുന്ന അവസ്ഥ. സിനിമകളിലും പാട്ടുകളിലും നമ്മള്‍ കാണാറുണ്ട് ഇത്തരം പ്രണയങ്ങള്‍.

ഒരാളെ ഒന്ന് കാണുമ്പോഴേക്കും പ്രണയത്തില്‍ വീഴാനുള്ള കാരണത്തെക്കുറിച്ച് ഇതാ പുതിയൊരു പഠനം വിശദീകരിക്കുന്നു. ‘ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലേഷന്‍ഷിപ്പ് റിസര്‍ച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. അതായത്, ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ തന്നെ പ്രണയത്തിലാകുന്നത് മഹാഭൂരിപക്ഷം സാഹചര്യങ്ങളിലും വെറും ആകര്‍ഷണത്തിന്റെ പേരില്‍ മാത്രമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. ഒരു പ്രത്യേക സമയത്തേക്ക് മാത്രം തോന്നുന്ന ആകര്‍ഷണമോ അല്ലെങ്കില്‍ കാമമോ ആകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരം. എന്നാല്‍ ഇത് ഒരു ബന്ധമായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉടലോടുത്തേക്കാം. കാരണം, ഇത്തരം ബന്ധങ്ങളില്‍ ആത്മാര്‍ത്ഥമായ അടുപ്പവും, പരസ്പരമുള്ള ധാരണയും കുറവായിരിക്കാം- പഠനം പറയുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close