Latest NewsInternational

5000ത്തിലേറെ ആമക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമം : ഇന്ത്യക്കാർ പിടിയിൽ

ക്വലാലംപുര്‍: 5000ത്തിലേറെ ആമക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിച്ച രണ്ടു ഇന്ത്യക്കാർ പിടിയിൽ. ചുവന്ന ചെവികളുള്ള ആമകളുമായാണ് ഇവര്‍ മലേഷ്യയിലെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ചൈനയില്‍നിന്നാണ് ഇവര്‍ ആമകളുമായി എത്തിയത്. വലിയ ബക്കറ്റുകളിലും സ്യൂട്കേസിലുമായി കടത്താന്‍ ശ്രമിച്ച ആമകള്‍ക്ക് ഏകദേശം 12700 ഡോളര്‍ (8.89 ലക്ഷം രൂപ) വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. മലേഷ്യന്‍ നിയമമനുസരിച്ച് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും ഇവർക്ക് മേൽ ചുമത്തുക. വളര്‍ത്തുമൃഗ മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള വിഭാഗമാണ് ചുവന്ന ചെവിയുള്ള ആമകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button