Latest NewsIndia

പക്ഷിയിടിച്ച് എന്‍ജിന്‍ കേടായി, വ്യോമസേന വിമാനം അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നേരിയ വ്യത്യാസത്തിന് വ്യോമസേന വിമാനം അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. വ്യോമസേനയുടെ ജാഗ്വര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതോടെ എന്‍ജിനുകളില്‍ ഒന്ന് കേടാകുകയായിരുന്നു.

എന്നാല്‍ സമചിത്തത കൈവിടാതെ പൈലറ്റ് ശ്രദ്ധാപൂര്‍വ്വം വിമാനം സുരക്ഷിതമായി അംബാലയിലെ വ്യോമസേന ക്യാമ്പില്‍ ഇറക്കുകയായിരുന്നു. നഗരത്തിലെ ബാല്‍ദേവ് നഗറും വ്യോമസേന താവളവും തമ്മില്‍ ബന്ധിപ്പിക്കുന്ന മതിലിന് തൊട്ടടുത്തെത്തിയപ്പോഴായിരുന്നു അപകടം. ഒരു എഞ്ചിന്‍ മാത്രമാണ് തട്ടിയതെന്നും പൈലറ്റിന് വിമാനത്തെ സുരക്ഷിതമായി നഗരത്തിലെ വ്യോമസേനാ താവളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതായും വ്യോമസേന വൃത്തങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ അറിയിച്ചു.

അടിയന്തരലാന്‍ഡിങ്ങില്‍ ഉയരം കൃത്യമാക്കാനായി പൈലറ്റ് വേര്‍പെടുത്തിയ വിമാന അവശിഷടങ്ങള്‍ ഒരു വീടിന്റെ ടെറസിലും തെരുവിലുമായി ചിതറി വീണെങ്കിലും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ല. ആംബുലന്‍സും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ പറ്റി അന്വേിഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു. ബോംബുകളും മറ്റും സൂക്ഷിക്കാനുള്ള പുറത്തെ അറയും ഇന്ധനടാങ്കും ഒഴിവാക്കുന്നത് അത്യാഹിതഘട്ടങ്ങല്‍ലെ അടിയന്തര ലാന്‍ഡിങ്ങ് സുരക്ഷിതമാക്കുമെന്നാണ് പൈലറ്റുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button