KeralaLatest News

വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സൈബര്‍ ആക്രമണം; സിപിഎം നടപടി എടുത്തേക്കും

പാറശാല: സിപിഎം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്  നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി നടപടി എടുക്കാന്‍ സാധ്യത. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജയ്‌ക്കെതിരെയാണ് മാസങ്ങളായി സൈബര്‍ ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. ചെങ്കല്‍ പഞ്ചായത്തിലെ ഏതാനും പാര്‍ട്ടി അംഗങ്ങളാണ് മാസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ അപമാനകരമായ രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തി വരുന്നത്. ഇതില്‍ ഇന്ന് ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പാറശാല ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തേക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ ചെങ്കല്‍ പഞ്ചായത്ത് അംഗം അടക്കം മൂന്ന് പേര്‍ക്കതിരെ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്. ഐടി ആക്ട്, സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. സൈബര്‍ സെല്ലില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ വൈകുന്നതിനാലാണ് ഇത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത അനുയായികളാണ് പ്രതി പട്ടികയിലുള്ളവരെല്ലാം. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും നിയമ നടപടി സ്വീകരിക്കണമെന്ന് ഏരിയാ സെക്രട്ടറി ഉപദേശം നല്‍കിയ ശേഷം പോലീസില്‍ പരാതി നല്‍കിയതിനെതിരെ ബ്ലോക്ക് പ്രസിഡന്റിനോട് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചതും പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button