KeralaLatest News

കെ-മാറ്റിന് യോഗ്യത നേടുന്നവരുടെ എണ്ണം കുറയുന്നു

പാലക്കാട്‌: കെ-മാറ്റി(കേരള മാനേജ്‌മെന്റ്‌ അഡ്‌മിഷന്‍ ടെസ്‌റ്റ്‌)ന്‌ ഉയര്‍ന്ന കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ നിശ്‌ചയിച്ചതോടെ യോഗ്യത നേടുന്നവരുടെ എണ്ണം കുറയുന്നതായി സൂചന. 15 ശതമാനമാണ്‌ (720 മാര്‍ക്കിന്റെ പരീക്ഷ കടക്കാന്‍ വേണ്ടത്‌ 108 മാര്‍ക്ക്‌) കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ 16-നു നടത്തിയ പരീക്ഷ 4,689 പേര്‍ എഴുതിയതില്‍ യോഗ്യത നേടിയത്‌ 2,723 പേര്‍ (58 %) മാത്രം. ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയില്‍ 66.99 ശതമാനം പേര്‍ യോഗ്യത നേടി.

കട്ട്‌ ഓഫ്‌ മാര്‍ക്കില്‍ ഇളവുള്ള പട്ടികജാതി/പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ കൂടിയാകുമ്പോള്‍ ഫെബ്രുവരിയില്‍ 6,957 പേരും ജൂണില്‍ 3,451 പേരുമാണ് (ആകെ 10,408) യോഗ്യത നേടിയിരിക്കുന്നത്. സംസ്‌ഥാനത്ത്‌ 81 കോളജുകളിലായി 7,210 സീറ്റാണുള്ളത്‌. കഴിഞ്ഞ വര്‍ഷം കെ-മാറ്റില്‍ വിജയശതമാനം കൂടുതലായിരുന്നെങ്കിലും 45 ശതമാനത്തോളം സീറ്റ്‌ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഐ.ഐ.എം. പ്രവേശനത്തിനായുള്ള കാറ്റ്‌ (കോമണ്‍ അഡ്‌മിഷന്‍ ടെസ്‌റ്റ്‌), എ.ഐ.സി.ടി.ഇ. നടത്തുന്ന സി-മാറ്റ്‌ (കോമണ്‍ മാനേജ്‌മെന്റ്‌ അഡ്‌മിഷന്‍ ടെസ്‌റ്റ്‌) പരീക്ഷകള്‍ എഴുതി യോഗ്യത നേടുന്നവര്‍ കേരളം വിട്ടതിനാലാണ് ഇത്.

shortlink

Post Your Comments


Back to top button