KeralaLatest News

വനിതാ തടവുകാരികളുടെ ജയിൽ ചാട്ടം : ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ ജയിൽ ചാടിയ വനിതാ തടവുകാരികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്. മോഷണക്കേസ് പ്രതികളായ സന്ധ്യ, ശില്‍പ്പ എന്നിവരെ കണ്ടെത്താൻ തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇരുവരുടെയും ചിത്രം വച്ചാണ് നോട്ടീസ് പുറത്തിറക്കിയത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും, കഞ്ചാവ് വില്‍പ്പന സംഘവുമായുള്ള ബന്ധമുപയോഗിച്ച്‌ ഒളിവില്‍ പോയെന്നുമുള്ള സംശയത്തിലാണ് പോലീസ്.

കേരളത്തില്‍ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഒരേ സെല്ലിലായിരുന്ന സന്ധ്യയും ശില്‍പയും ഏറെനാൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button