KeralaLatest News

പ്രളയ പുനർനിർമാണം : കേരളത്തിന് ലോകബാങ്ക് വായ്‌പ അനുവദിച്ചു

ന്യൂഡൽഹി :  പ്രളയ പുനർനിർമാണത്തിനായി കേരളത്തിന് ലോകബാങ്ക് വായ്‌പ അനുവദിച്ചു. വായ്പാ കരാറില്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഒപ്പുവെച്ചു. 5 കോടി ഡോളറിന്റെ(ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 1750 കോടിയോളം രൂപ) സാമ്പത്തിക സഹായമാണ് ലഭിക്കുക. വാഷിങ്ടണില്‍ കഴിഞ്ഞമാസം ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗത്തിൽ കേരളത്തിന് സഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

കേരളത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ  പ്രളയത്തില്‍ നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്ബത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലാകും സഹായം ലഭിക്കുക.

ധനമന്ത്രാലയത്തിലെ സാമ്ബത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ, സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദ് ലോകബാങ്ക് പ്രതിനിധികളുമായുള്ള ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button