KeralaLatest News

വാട്സാപ്പിലൂടെ വനിതാ ഡോക്ടറെ ശല്യം ചെയ്തു ; യുവ നേതാവ് കുടുങ്ങി

കോട്ടയം: വാട്സാപ്പിലൂടെ വനിതാ ഡോക്ടറെ ശല്യം ചെയ്ത യുവനേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട സ്വദേശിയായ യുവാവാണ് പോലീസിന്റെ പിടിയിലായത്. യുവാക്കളുടെ ശല്യം സഹിക്കാനാവാതെ ഡോക്ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

ഡോക്ടറുടെ ഫോണിലേക്കു കഴിഞ്ഞ ദിവസം രാവിലെ മുതല്‍ യുവജന നേതാവ് സന്ദേശം അയച്ചു തുടങ്ങി. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ മറ്റൊരു ഫോണില്‍ നിന്ന് വീണ്ടും സന്ദേശം അയച്ചു. പിന്നീട് വീഡിയോ കോള്‍ ചെയ്യാനും ശ്രമം നടത്തി. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വൈറ്റില സ്വദേശിയായ യുവാവാണ് സന്ദേശം അയയ്ക്കുന്നതെന്നു കണ്ടെത്തി.

ഇയാളെ ഇന്നലെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. കൂരോപ്പടയിലെ യുവാവാണ് ഡോക്ടറുടെ നമ്പര്‍ നല്‍കിയതെന്നു ഇയാള്‍ പറഞ്ഞു. ഇതോടെ ഇയാളെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തിയ യുവാവ് ഒന്നും അറിയാത്തതായി ഭാവിച്ചെങ്കിലും പോലീസ് ചോദ്യം ചെയ്തതോടെ സത്യം പറയുകയായിരുന്നു.യുവാക്കളുടെ കുടുബം ഡോക്ടറോട് ക്ഷമ ചോദിച്ചതോടെ കേസ് പിൻവലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button