Latest NewsUAEGulf

യുഎഇയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരനായ വിദേശിക്ക് ദാരുണാന്ത്യം

റാസൽഖൈമ : വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരനായ വിദേശിക്ക് ദാരുണാന്ത്യം. റാസൽഖൈമയില്‍  വെള്ളിയാഴ്ച രാത്രി 7.45നു ഫോർവീലർ ഇടിച്ച് 31കാരനായ ഏഷ്യക്കാരനാണ് മരിച്ചതെന്ന് റാക് ട്രാഫിക് ആൻ‍ഡ് പട്രോൾസ് വിഭാഗം ‍ഡയറക്ടർ ബ്രി.അഹമദ് അൽ സാം അൽ നഖ് ബി അറിയിച്ചു. ദൂരക്കാഴ്ച മങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സൈക്കിളുകൾ പൊതു റോഡിൽ ഓടിക്കരുതെന്നും പോലീസ് വ്യക്തമാക്കി. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button