Latest NewsKerala

നിപ ബാധിച്ച യുവാവിനെ ഡിസ‌്ചാര്‍ജ‌് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ അനുമതി തേടി

കൊച്ചി: നിപ ബാധിച്ച യുവാവിനെ ഡിസ‌്ചാര്‍ജ‌് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി ആശുപത്രി അധികൃതര്‍. യുവാവിന്റെ നില തൃപ‌്തികരമാണെന്നും നിപ സംശയിക്കുന്ന ആരും ഇപ്പോള്‍ നിരീക്ഷണത്തിലില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം ജില്ലയില്‍ അടുത്തിടെ എച്ച്‌ 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button