പി ജയരാജനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കി

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം വിഭാഗീയത പരസ്യമാക്കി പി ജയരാജനെ പ്രകീര്‍ത്തിച്ച് റെഡ് ആര്‍മി എന്ന പേരില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് നീക്കി. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ തളിപ്പറമ്പിലെ മാന്ധംകുണ്ടില്‍ വച്ച ബോര്‍ഡാണ് സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് എടുത്തു മാറ്റിയത്.

‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍.. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവ് പി. ജെ.’ എന്നായിരുന്നു ഫ്‌ളെക്‌സ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ഫ്‌ലെക്‌സ്

‘യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഇതിലെഴുതിയിരുന്നു.

Share
Leave a Comment