KeralaLatest News

ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം;കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ട്രെയിന്‍ നിയന്ത്രണം. പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചര്‍ ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ശനിയാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി ഞായറാഴ്ച എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.

കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, എറണാകുളം-ഷൊര്‍ണൂര്‍ ട്രെയ്‌നുകള്‍ ശനിയാഴ്ചയും, ഷൊര്‍ണൂര്‍-എറണാകുളം, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചയും തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗീകമായി റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ഞായറാഴ്ച തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂര്‍ വൈകി ഉച്ചകഴിഞ്ഞ് 3.55ന് സര്‍വീസ് ആരംഭിക്കും.

മുളങ്കുന്നത്തുകാവ്-പൂങ്കുന്നം-തൂശൂര്‍ സെക്ഷനില്‍ ഞായറാഴ്ച മാംഗളൂര്‍-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ അരമണിക്കൂര്‍ പിടിച്ചിടും. ബാംഗ്ലൂര്‍-കൊച്ചുവേളി 50 മിനിറ്റും, മുംബൈ-കന്യാകുമാരി 40 മിനിറ്റും, നിസാമുദ്ദീന്‍-തിരുവനന്തപുരം 30 മിനിറ്റും, കാരയ്ക്കല്‍-എറണാകുളം ഒരു മണിക്കൂര്‍ 50 മിനിറ്റും പിടിച്ചിടും.

തിരുവനന്തപുരം-മംഗലാപുരം 20 മിനിറ്റും, ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ അരമണിക്കൂറും, കൊച്ചുവേളി-മാംഗളൂര്‍ 30 മിനിറ്റും, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ 30 മിനിറ്റും, കൊച്ചുവേളി-നിലമ്ബൂര്‍ 30 മിനിറ്റും, തിരുവനന്തപുരം-മാംഗളൂര്‍ 30 മിനിറ്റും, തിരുവനന്തപുരം-മധുര 30 മിനിറ്റും, പുനലൂര്‍-ഗുരുവായൂര്‍ 20 മിനിറ്റും നിയന്ത്രണത്തിന്റെ ഭാഗമായി നിര്‍ത്തിയിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button