KeralaLatest News

പാലത്തിലെ വിടവിലൂടെ പുഴയിലേക്ക് വീണ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; സംഭവം ഇങ്ങനെ

മലപ്പുറം: പാലത്തിന്റെ വിടവിലൂടെ വിദ്യാർത്ഥി പുഴയിലേക്ക് വീണു.പുഴയുടെ തീരത്തേക്ക് നീന്തിയ ബാലനെ പുതിയ പാലം പണിയാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് കരയിലേക്ക് കയറ്റിയത്.പാലത്തിങ്ങലിലെ പഴയ പാലത്തിലെ സ്‌ലാബിന്റെ വിടവിലൂടെ കടലുണ്ടിപ്പുഴയിലേക്കാണ് കുട്ടി വീണത്.

കാലപ്പഴക്കം കൊണ്ട് പാലത്തിന്റെ നടപ്പാതയിലെ സ്‌ലാബില്‍ വിടവുണ്ട്. പുതിയ പാലം നോക്കിനടന്ന രണ്ടുകുട്ടികളിൽ ഒരാളാണ് താഴേക്ക് വീണത്. പുഴയില്‍ പാറയുള്ള ഭാഗത്താണ് വീണത്. ഏതാനും ദിവസം മുന്‍പു വരെ അവിടെ വെള്ളമുണ്ടായിരുന്നില്ല. എന്നാൽ മഴ പെയ്ത് വെള്ളം നിറഞ്ഞതിനാൽ കുട്ടി പാറയിൽ ഇടിക്കാതെ രക്ഷപ്പെട്ടു.

ന്യൂ ചാലഞ്ച് ക്ലബ് പ്രവര്‍ത്തര്‍ പുതിയ സ്ലാബിട്ട് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.കൊല്‍ക്കത്ത സ്വദേശികളായ ഉമിത് ചന്ദ്, കാജല്‍ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button