KeralaLatest News

വീണ്ടും സംസ്ഥാന പോലീസ് സേനയിൽ വിജയമാവർത്തിച്ച് കണ്ണൂർ

കണ്ണൂർ: സം​​സ്ഥാ​​ന പോ​​ലീ​​സ് കാ​​യി​​ക​​മേ​​ള​​യി​​ൽ ക​​ണ്ണൂ​​രി​​ന് വിജയം. തു​​ട​​ർ​​ച്ച​​യാ​​യ 13-ാം ത​​വ​​ണ​​യാണ് കണ്ണൂർ വിജയം ആവർത്തിക്കുന്നത്. 93 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ക​​ണ്ണൂ​​ർ നാ​​ൽ​​പ്പ​​ത്താ​​റാ​​മ​​ത് മേ​​ള​​യി​​ൽ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

ആ​​തി​​ഥേ​​യ​​രാ​​യ മ​​ല​​പ്പു​​റം 32 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. 26 പോ​​യി​​ന്‍റ് നേ​​ടി​​യ പാ​​ല​​ക്കാ​​ടി​​നാ​​ണ് മൂ​​ന്നാം സ്ഥാ​​നം. 16 പോ​​യി​​ന്‍റു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി. ബ​​റ്റാ​​ലി​​യ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ കെ​​എ​​പി -5 ടീ​​മാ​​ണ് ജേ​​താ​​ക്ക​​ൾ. 107 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ടീം ​​നേ​​ട്ടം ആ​​വ​​ർ​​ത്തി​​ച്ച​​ത്. 80 പോ​​യി​​ന്‍റു​​ള്ള ഐ​​ആ​​ർ​​ബി​​എ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.

മികച്ച പുരുഷവനിതാ അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത് കെ എ പി മൂന്നിലെ ഹവില്‍ദാര്‍മാരായ ബി എബിനും എപി. ഷില്‍ബിയുമാണ്. കെ എ പി രണ്ടിലെ ഹവില്‍ദാര്‍ സി. ജിതേഷ് മീറ്റിലെ അതിവേഗ താരമായി. കായികമേളയുടെ സമാപന വേളയില്‍ അണിയിച്ചൊരുക്കിയ കലാപ്രകടനവും ശ്രദ്ധേയമായി. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹറയാണ് സമ്മാനം വിതരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button