Latest NewsIndia

അമിത് ഷായ്ക്ക് വധഭീഷണിയെന്ന് ബിജെപി എംഎല്‍എ

ഭോപ്പാൽ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വധഭീഷണിയെന്ന്  മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍. ഗഞ്ച്ബസോഡ പട്ടണത്തില്‍ അമിത് ഷാ വന്നാല്‍ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

പരാതി ലഭിച്ചെന്നും സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്നും വിദിഷ എസ്പി വിനായക് വെര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബസ് സ്റ്റാന്‍റിലും റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഫോടനം നടത്തുമെന്നു ഭീഷണിയുണ്ട്. പരാതിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും ഭോപ്പാലില്‍നിന്ന് ബോംബ് സ്ക്വാഡിനെ വരുത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button