KeralaLatest News

കെഎസ്ആർടിസി സർവീസുകൾ ഇന്നും തടസപ്പെടും

തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ ഇന്നും തടസപ്പെടും. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് സർവീസുകൾ മുടങ്ങുക. തെക്കൻ കേരളത്തിലായിരിക്കും പ്രതിസന്ധി കൂടുതൽ ബാധിക്കുക. ഇതോടെ ടേൺ അനുസരിച്ച് ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സർവ്വീസുകൾ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്മെന്‍റ് സോണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇന്നലെ സംസ്ഥാനമാകെ 600ലേറെ സർവീസുകളാണ് മുടങ്ങിയത്. ദീർഘദൂര സർവീസുകളിലും എസി സർവീസുകളിലും താൽക്കാലിക ഡ്രൈവർമാരില്ലാത്തതിനാൽ ഈ സർവീസുകളെ ബാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button