KeralaLatest News

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീറിനു നേരെ കുരുക്ക് മുറുകുന്നു, അന്വേഷണ സംഘത്തിന്റെ തീരുമാനം ഇങ്ങനെ

കോഴിക്കോട് : സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എംഎല്‍എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷില്‍ എത്തി നില്‍ക്കുകയാണ്.

അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടന്ന് നോട്ടിസ് നല്‍കും. പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഉന്നത ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് നസീര്‍ ആവര്‍ത്തിച്ചു. പിടികിട്ടാനുള്ള കൊളശേരി സ്വദേശി മിഥുനിനായി അന്വേഷണം ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button