Latest NewsKerala

പീഡന പരാതി: ബിനോയ് കോടിയേരിക്ക് ഇന്ന് നിര്‍ണായകം

മുംബൈ: വിവാഹ വാഗ്ദാന് നല്‍കി പീഡിപ്പിച്ചുവെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം സ്വകാര്യ അഭിഭാഷകന്‍ വഴി യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും. ഇന്ന് ബിനോയ്ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഓഷിവാര പോലീസ് പറഞ്ഞത്.

ജൂണ്‍ 20-നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസ് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പോലീസില്‍ നല്‍കിയ പരാതിയും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയും യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും വാദിച്ചു.

അതേസമയം ദുബായിയിലേയ്ക്കു പോകാന്‍ യുവതിക്കും കുഞ്ഞിനും ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്ന് അയച്ച ടൂറിസ്റ്റ് വിസയും വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകന്‍ ഇന്ന് യുവതിക്കായി വാദങ്ങള്‍ എഴുതി നല്‍കും. കൂടാതെ ബിനോയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button