KeralaLatest News

പാഞ്ചാലിമേട്ടില്‍ 145 ഏക്കര്‍ മിച്ചഭൂമി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇങ്ങനെ

കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ ഭൂമിയില്‍ 145 ഏക്കറും മിച്ച ഭൂമിയാണെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എബ്രഹാം ജോര്‍ജ് കള്ളിവയലില്‍ എന്നയാളില്‍ നിന്നുമാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. പാഞ്ചാലിമേട്ടിലെ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നും ഇത്തരത്തിലുള്ള തെളിവുകളൊന്നും റവന്യു മഹ്‌സറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

പാഞ്ചാലിമേട്ടിലെ ഭൂമി നിലവില്‍ ഡിടിപിസിയുടെ കയ്യിലാണുള്ളത്. റവന്യു ഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചത് 1976 ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിശദമായ സെറ്റില്‍മെന്റ് രജിസ്റ്റര്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. പാഞ്ചാലിമേട്ടില്‍ നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ട ശേഷം മാത്രമേ ഋവിശദമായ വിധി പ്രസ്താവം ഉണ്ടാകു എന്ന നിലപാടിലാണ് കോടതി. കേസ് വീണ്ടും ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button