Latest NewsKerala

വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ഭിന്നശേഷിക്കാരനായ യുവാവ്

അഞ്ചൽ : വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി ഭിന്നശേഷിക്കാരനായ യുവാവ്. അഞ്ചലിലെ അറയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഇടമുളയ്ക്കല്‍ സ്വദേശി വര്‍ഗീസാണ് ഇന്ന് രാവിലെ ആത്മഹത്യ ഭീഷണിയുമായി അറയ്ക്കൽ വില്ലേജ് ഓഫീസിലെത്തിയത്.ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടും സ്ഥലവും വീടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്.

അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട ആളാണ് ഇദ്ദേഹം. പോലീസിൽ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി വർഗീസിനെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. വർഗീസിന്റെ വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് വില്ലേജ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞദിവസം അങ്കമാലിയിൽ തന്‍റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി യുവവ്യവസായി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഇയാളെ പോലീസ് എത്തി താഴെയിറക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button