Latest NewsIndia

വികൃതമാക്കപ്പെട്ട നിലയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം : വയോധിക കസ്റ്റഡിയിൽ

ലക്നൗ: വികൃതമാക്കപ്പെട്ട നിലയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം വീട്ടില്‍നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ വീട്ടിലെ വൃദ്ധയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പേരമകന്‍ ഒളിവിലാണ്.തിങ്കളാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പരാതി നല്‍കിയിരുന്നു. വൃദ്ധ താമസിക്കുന്ന വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കനമേറിയ എന്തോ വസ്തുകൊണ്ടാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആസിഡ് ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് കസ്ഗഞ്ച് എഎസ്പി പവിത്ര മോഹന്‍ ത്രിപാഠി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button