Latest NewsIndia

അഞ്ച് കോടീശ്വന്മാര്‍, പോക്കറ്റിലെത്തിയത് ഒരു ലക്ഷം കോടി രൂപ; ഒന്നാമനായ് മുകേഷ് അംബാനി

മുംബൈ: ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര്‍ ആറുമാസംകൊണ്ട് പോക്കറ്റിലാക്കിയത് ഒരു ലക്ഷം കോടി രൂപ. ഈ വർഷത്തിലെ ആദ്യത്തെ ആറുമാസം കൊണ്ടാണ് ഇത്രയും തുക ഇവർ സമാഹരിച്ചത്. സ്വത്തുകൊണ്ട് ഏറ്റവും മുന്നിലുള്ള ഏഴ് കോടീശ്വരന്മാരാകട്ടെ നേടിയത് 1.40 കോടി രൂപയും.

ടെലികോം, ക്രൂഡ് ഓയില്‍ തുടങ്ങി നിരവധി വ്യാപാര സാമ്രാജ്യത്തിനുടമയായ മുകേഷ് അംബാനിയാണ് ഇവരിൽ ഒന്നാമൻ. 7.41 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനി മാത്രം സ്വന്തമാക്കിയത്. എന്നാൽ 2019 ജൂണ്‍ 28ൽ അദ്ദേഹത്തിന്റെ സ്വത്ത് 51.7 കോടി ഡോളറാണ്. ലോക കോടീശ്വരന്മാരില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന്റെ സ്വത്തില്‍ ഈകാലയളവിലുണ്ടായ വര്‍ധന 50,000 കോടി രൂപയാണ്.

വിപണിമൂല്യത്തില്‍ ഇന്ത്യയിലെതന്നെ രണ്ടാംസ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം ഇതുവരെ 14 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് ഉയര്‍ന്നത് ഒമ്പത് ശതമാനം മാത്രവും. രണ്ടാം സ്ഥാനത്തുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ അസിം പ്രേംജിയാണ്. ഐടി ഭീമനായ വിപ്രോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button